റായ്പൂര്‍ : ഛത്തീസ്ഗഡിലെ തിരിച്ച് പോക്കിന് സാധ്യതയില്ലാതെ വന്‍ ഭൂരിപക്ഷത്തില്‍ വിജയത്തിന്റെ ആഘോഷത്തില്‍ ബിജെപി. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ചെങ്കിലും വിജയം ഇത്തവണ ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ്.
സംസ്ഥാനത്തിന്റെ ഗോത്ര മേഖലകള്‍ കോണ്‍ഗ്രസിനെ കൈ വിട്ടു. ബിലാസ്പൂര്‍, ഭിലായ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി തിരിച്ചു പിടിച്ചു. കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് രമണ്‍ സിങ്ങ് മാധ്യമങ്ങളെ കണ്ടു. ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനം വോട്ട് ചെയ്തുവെന്നും രമണ്‍ സിങ്ങ് പ്രതികരിച്ചു. സ്ത്രീകളും യുവാക്കളും ബിജെപിക്ക് ഒപ്പം നിന്നതാണ് വിജയത്തിന് കാരണമെന്നും രമണ്‍സിംഗ് കൂട്ടിച്ചേര്‍ത്തു.