തിരുവനന്തപുരം: വാളയാറിലെയും വയനാട്ടിലെയും സംഭവത്തില്‍ പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. ഭരണകക്ഷിയില്‍പ്പെട്ടയാളുകളാണ് പ്രതികളെന്നും സ്ത്രീകളെ പിച്ചിച്ചീന്തുപ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്ത്രീ പീഡകരും ഗുണ്ടകളും സംസ്ഥാനത്ത് അരങ്ങു തകര്‍ക്കുകയാണ്.
യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാര പൊലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പൊലീസ് എഴുതിക്കൊടുക്കുന്ന കാര്യം മാത്രമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.