സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ല ; പത്തുവര്‍ഷത്തിനിടയില്‍ 1,22,984 കേസുകള്‍

rape

ആലപ്പുഴ : സ്ത്രീകളെതിരയുള്ള അതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് പറയുമ്പോഴും കണക്കുകൾ വ്യക്തമാക്കുന്നത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കുറയുന്നില്ല എന്നാണ്.

ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 11,001 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016-ല്‍ ഇത് 15,114 കേസുകളായിരുന്നു.

സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ കൂടുതലും പീഡനങ്ങളും മാനഭംഗവുമാണ്. 2017-ല്‍ 1,475 മാനഭംഗക്കേസുകളും 3,407 പീഡനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016-ല്‍ 1,656 മാനഭംഗക്കേസുകളും 4,029 കേസുകളുമുണ്ടായി.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പുതിയ പദ്ധതികൾ ദിനംപ്രതി നടപ്പാകുന്നുണ്ട് . എന്നാൽ ഇവയൊന്നും ഫലപ്രദമല്ലെന്ന് തെളിയിക്കുകയാണ് ഈ കണക്കുകൾ.

സ്ത്രീകളെതിരയുള്ള അതിക്രമങ്ങളുടേ കണക്കുകള്‍ ;

2009 മുതല്‍ 2017 സെപ്റ്റംബര്‍ വരെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അക്രമങ്ങള്‍

കേസുകള്‍ : 2008 2009 2010 2011 2012 2013 2014 2015 2016 2017

മാനഭംഗശ്രമം : 548 554 617 1132 1019 1221 1347 1256 1656 1475

തട്ടിക്കൊണ്ടു പോകല്‍: 167 171 175 221 214 185 143 192 166 147

ഭര്‍തൃ-ബന്ധു പീഡനം: 4135 3976 4788 5377 5216 4820 4919 3668 3455 2452

സ്ത്രീധന മരണങ്ങള്‍: 25 21 21 15 32 21 28 8 25 9

പൊതുസ്ഥലത്തെ അതിക്രമങ്ങള്‍: 255 394 539 573 498 404 257 267 328 289

പീഡനം: 2756 2539 2939 3756 3735 4362 4367 3987 4029 3407

മറ്റ് അതിക്രമങ്ങള്‍: 1820 1699 1702 2205 2288 2725 3463 3107 5455 3222

മൊത്തം കേസുകള്‍: 9706 9354 10781 13279 13002 13738 14524 12485 15114 11001

Top