ശല്യം സഹിക്കാന്‍ വയ്യ ; യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റി

താനെ: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്യുന്ന യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന്
യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.

താനെയിലെ നന്ദീവാലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കാലങ്ങളായി യുവാവ് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ യുവതി തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. മൂന്ന് പേരും കൂടി തീരുമാനിച്ച് യുവാവിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ച് വരുത്തി.

സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് യുവതി അയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. നാട്ടുകാരാണ് പിന്നീട് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. യുവതിയെയും തേജസ്, പ്രവീണ്‍ എന്നീ സുഹൃത്തുക്കളെയുമാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

Top