തിരുവനന്തപുരം : സമൂഹമാധ്യങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ അപഹസിക്കുന്ന പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണം. ഷാഹിദ കമാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നാണ് പരാതി.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. കമാലിനെതിരെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.