സൗദിഅറേബ്യയില്‍ ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളി

SAUDI

ദോഹ: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ചതിനു ശേഷം ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി ഒരു മലയാളിയെന്നത് മലയാളികള്‍ക്ക് അഭിമാനമാകുന്നു. പത്തനംതിട്ട സ്വദേശി സാറാമ്മ തോമസിനാണ് (സോമി ജിജി) സൗദി അറേബ്യന്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിങ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയിലെ നഴ്‌സായിരുന്നു സാറാമ്മ.

സാറാമ്മയ്ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നു. പിന്നീട് ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ശേഷമാണ് സൗദി ഡ്രൈവിങ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ് സാറാമ്മ തോമസ്.

Top