വിവേചനം കാണിച്ചുവെന്നാരോപിച്ച് ഗൂഗിളിനെതിരെ വനിത ജീവനക്കാര്‍

കാലിഫോര്‍ണിയ: ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിച്ചുവെന്ന ആരോപണവുമായി ഗൂഗിളിനെതിരെ കേസ് നല്കി വനിത ജീവനക്കാര്‍.

ഒരേ ജോലിക്ക് പുരുഷന്‍മാരെക്കാള്‍ കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ഗൂഗിള്‍ നല്‍കുന്നതെന്ന് കാണിച്ചാണ് വനിത ജീവനക്കാര്‍ പരാതി നല്കിയിരിക്കുന്നത്.

കാലിഫോണിയയിലെ കോടതിയിലാണ് ഗൂഗിളിനെതിരെയുള്ള കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മാനേജര്‍,സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ്, തുടങ്ങിയ തസ്തികകളില്‍ മുമ്പ് ജോലി ചെയ്തിരുന്ന വനിത ജീവനക്കാരാണ് കേസ് നല്കിയിരിക്കുന്നത്.

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക് കമ്പനിയായി ഗൂഗിള്‍ വളര്‍ന്നെങ്കിലും വനിതകളോടുള്ള ഗൂഗിളിന്റെ പെരുമാറ്റം 21ാം നുറ്റാണ്ടിന്റെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്ന് കേസ് നല്‍കിയ വനിത ജീവനക്കാരിലൊരാള്‍ പറഞ്ഞു.

Top