ന്യൂഡല്‍ഹി: ശബരിമല പൊതു ക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി. പൊതു ക്ഷേത്രങ്ങളില്‍ സ്ത്രീ വിവേചനം പാടില്ലന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഈ വിഷയത്തില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു. പൊതുക്ഷേത്രമാണെങ്കില്‍ അവിടെ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണം. ഇല്ലെങ്കില്‍ അത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞു.