ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിലെ കിടക്കയ്ക്കടിയില്‍നിന്ന് അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ല ഇയാള്‍ക്കായി അന്വേഷണത്തിലാണ് പൊലീസ്.
ഗുഡ്ഗാവില്‍ വാടകയ്ക്കു താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബബിതയെ കാണാനില്ലായിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് ദര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനെ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പൊലീസ് പരിശോധനയില്‍ കിടക്കയുടെ അടിയിലെ അറയില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.