റിയാദ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അഞ്ചു പദ്ധതികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു.
പദ്ധതികളുടെ ഭാഗമായി തൊഴില്‍രംഗത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും തീരുമാനമായി.
ജോലിക്കാരായ സ്ത്രീകളുടെ യാത്ര സുഗമമാക്കാനുള്ള പ്രത്യേക പദ്ധതി, അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ‘ചില്‍ഡ്രന്‍സ് ഹോസ്പിറ്റാലിറ്റി പ്രോഗ്രാം’, സ്ഥാപനങ്ങള്‍ക്കു പുറമേ ഫ്രീലാന്‍സ്, പാര്‍ട് ടൈം മേഖലകളില്‍ യുവതീ യുവാക്കള്‍ക്കു പ്രത്യേക പരിശീലന പദ്ധതികള്‍ എന്നിവയ്ക്കാണു തൊഴില്‍മന്ത്രി ഡോ.അലി അല്‍ഖാഫിസ് തുടക്കമിട്ടിരിക്കുന്നത്.
തൊഴില്‍ വിപണിയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം, സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്കു നിയമനം തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.