ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് തമിഴ്നാട്ടില്‍ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീയുടെ ബന്ധുക്കളെയും ഡ്രൈവറെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരായ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബക്ഷേത്രം സന്ദര്‍ശിക്കുന്നതിനാണ് കഴിഞ്ഞ ബുധനാഴ്ച മലേഷ്യയില്‍ നിന്നും കൊല്ലപ്പെട്ട സ്ത്രീയും ബന്ധുവും കൂടി തമിഴ്നാട്ടില്‍ എത്തിയത്. ക്ഷേത്രത്തില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് സ്ത്രീ ചോക്ലേറ്റ് കൊടുത്തത് ഗ്രാമീണരില്‍ ചിലര്‍ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സംഭവസ്ഥലത്തു നിന്ന് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ വീണ്ടും നാട്ടുകാരുടെ ആക്രമണമുണ്ടായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വൃദ്ധയെയും സംഘത്തെയും ആശുപത്രിയിലെത്തിച്ചു. പിന്നീട് ആശുപത്രിയില്‍ വെച്ചാണ് സ്ത്രീ മരിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് സംബന്ധിച്ച പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.