നാമജപവുമായി എത്തിയ ഭക്തര്‍ ചന്ദ്രാനന്ദന്‍ റോഡില്‍ യുവതികളെ തടഞ്ഞു

ശബരിമല : നാമജപവുമായി എത്തിയ ഭക്തര്‍ ചന്ദ്രാനന്ദന്‍ റോഡില്‍ യുവതികളെ തടഞ്ഞു. സന്നിധാനത്തേയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം ദൂരമാണ് ബാക്കിയുള്ളത്. ഇവിടേയ്ക്ക് കൂടുതല്‍ ഭക്തര്‍ എത്തുന്നുണ്ട്.

അപ്പാച്ചിമേട്ടിലും,നീലിമലയിലും യുവതികളെ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഭക്തരെ ബലം പ്രയോഗിച്ച് മാറ്റിയാണ് യുവതികളുമായി മുന്നോട്ട് പോകുന്നത്.

അതേസമയം ശബരിമലയില്‍ ആചാരലംഘനം നടന്നാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചു. ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരവും നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരം പ്രതിനിധികള്‍ തന്ത്രിയുമായി സംസാരിച്ചിരുന്നു.

50 വയസില്‍ താഴെ പ്രായമുള്ള യുവതികള്‍ മല ചവിട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.

Top