സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുണ്ട്; സുമിത്ര മഹാജന്‍

കൊച്ചി: സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും കരുത്തും സ്ത്രീകള്‍ക്കുണ്ടെന്നും അതിനായി അവര്‍ മുന്നിട്ടിറങ്ങണമെന്നും ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍.

കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച് മാതൃശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പലകാര്യങ്ങളിലും പുരുഷന്മാരേക്കാള്‍ ധൈര്യം കാട്ടുന്നവരാണ് സ്ത്രീകള്‍. കര്‍ഷക ആത്മഹത്യ എടുത്താലും അതുകാണാനാകും. ആത്മഹത്യ ചെയ്ത കര്‍ഷകരൊക്കെ പുരുഷന്‍മാരാണ്. ഏതെങ്കിലും വനിതാ കര്‍ഷക ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ? സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും സ്ത്രീകള്‍ക്ക് കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

Top