ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചു; ഡബ്ലുസിസി

ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ച നടി ഷംന കാസിമിനെ പ്രശംസിച്ച് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.

ഷംനയുടെ നീക്കം സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ട്രൈബ്യൂണലും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യൂ.സി.സി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു.ഇത്തരം കേസുകൾ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

https://www.facebook.com/WomeninCinemaCollectiveOfficial/posts/3109433229164833

Top