കണ്ണൂര്‍: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ(ഡബ്ല്യൂ.സി.സി ) ഒപ്പ് ശേഖരണം.
തലശേരിയില്‍ സംസ്ഥാന സിനിമാ അവാര്‍ഡ് ദാന ചടങ്ങിന് സമീപമാണ് ഒപ്പ് ശേഖരണം നടന്നത്.
പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്ത ഒപ്പ് ശേഖരണത്തിന് നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ്, ദീദീ ദാമോദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
‘കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ‘ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’ എന്ന ബോര്‍ഡും വനിതാ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.