സൗദിയിലെ വനിതകള്‍ ഇനി കായിക രംഗത്തും തിളങ്ങും, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി.

2018 മുല്‍ ഇത് നിലവില്‍ വരുമെന്നാണ് വിവരം. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്.

ഈ മാസം ആദ്യം, റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വനിതകളുടെ വരവിന് സൂചന.

സൗദിയില്‍ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമര്‍ശനം നേരത്തെ ശക്തമായിരുന്നു. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്.

Top