അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ 2 വ്യത്യസ്ത സംഭവങ്ങളിൽ 3 വനിതാ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു. മുർസൽ വഹീദി, ഷഹനാസ്, സാദിയ എന്നിവരാണ് വെടിയേറ്റ് മരിച്ചത്.
അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ. ഇതോടെ അഫ്ഗാനിൽ 6 മാസത്തിനിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി.