മാന്നാര്‍: ദുബായില്‍ നിന്നു മാന്നാറിലെത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയതിനു റിമാന്‍ഡില്‍ കഴിഞ്ഞ ക്വട്ടേഷന്‍ സംഘ തലവന്‍ മാന്നാര്‍ കുരട്ടിശേരി പുത്തന്‍പുരയില്‍ ഷംസിനെ (42) രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാന്നാര്‍ കരുട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിന്ദുവിനെ (39) തട്ടിക്കൊണ്ടു പോകാന്‍ സഹായം ചെയ്ത ക്വട്ടേഷന്‍ സംഘത്തലവനായ ഷംസിനെ കഴിഞ്ഞ വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
ഷംസിന്റെ കൂട്ടാളി മാന്നാര്‍ കുരുട്ടിശേരി റാണി പറമ്പില്‍ പീറ്റര്‍ ജേക്കബിനെ (34) ആണ് മാന്നാര്‍ പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നീട് എറണാകുളം പറവൂര്‍ സ്വദേശി അന്‍ഷാദ് (36), പൊന്നാനി ആനയടി സ്വദേശി അബ്ദുല്‍ ഫഹദ് (35), തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ് (39), പരുമല തിക്കപ്പുഴ സ്വദേശി ശിവപ്രസാദ് ( കുട്ടപ്പായി- 37), പരുമല സ്വദേശി സുബിന്‍(കൊച്ചുമോന്‍- 36) എന്നിവരും അറസ്റ്റിലായി. അഞ്ചു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അക്രമിസംഘത്തിന്റെ മര്‍ദനത്തില്‍ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബിന്ദു ആശുപത്രി വിട്ടു.