പാലക്കാട്: കഞ്ചിക്കോട് അയ്യപ്പന്‍ മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം.
ഏറെക്കാലമായി കാട്ടാന ശല്യമുളള സ്ഥലമാണിത്. അഞ്ചല ദേവിയുള്‍പ്പെടെയുളള അഞ്ചംഗ സംഘമാണ് കൃഷിയിടത്തോട് ചേന്നുളള വനമേഖലയില്‍ വിറകെടുക്കാന്‍ പോയത്. കൂടെയുണ്ടായിരുന്ന നാലു പേരും രക്ഷപ്പെട്ടു.
അഞ്ജല ദേവിയെ കാണാഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് വാച്ചറും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച അഞ്ജല ദേവിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം അനുവദിച്ചെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു.