ലണ്ടൻ :പുരുഷന്മാർക്ക് മാത്രമേ നന്നായി വാഹനം ഓടിക്കാൻ സാധിയ്ക്കുകയുള്ളു എന്ന് പറയുന്നവർക്ക് തിരിച്ചടിയാകുകയാണ് ലണ്ടനിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ട്.
സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച് മികച്ച ഡ്രൈവർമാരായിരുക്കുന്നതെന്ന് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
നോർവെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് എക്കണോമിക്സിൽ നിന്നുള്ള ഓല ജൊഹാൻസണ് എന്ന ഗവേഷകൻ വിദ്യാർത്ഥികളിലും, മുതിർന്നവരിലും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇവരിൽ നടത്തിയ ഡ്രൈവിംഗ് പരീക്ഷണത്തിൽ ഓരോ വ്യക്തിയും ഡ്രൈവ് ചെയ്യുന്ന രീതി, അവരുടെ വ്യക്തിത്വം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിഗമനത്തിൽ എത്തിയത്.
പുരുഷന്മാർ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധ മാറുന്നുവെന്നും ഇത് അപകടങ്ങൾക്ക് കരണമാകുന്നുവെന്നും ഫ്രണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ജോഹാൻസൺ പറയുന്നു.
ചിലർ മറ്റുമുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ഡ്രൈവ് ചെയ്യുന്നുവെന്നും ജോഹാൻസൺ സൂചിപ്പിച്ചു.
എന്നാൽ സ്ത്രീകൾ സുരക്ഷിതമായാണ് വാഹനം ഓടിക്കുന്നതെന്നും , അവർ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.