രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് സംവരണം വേണം ; സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി

കൊച്ചി: രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കേരളത്തില്‍ മാത്രമല്ല വനിതാമുഖ്യമന്ത്രി ഇല്ലാത്തത്, ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സാഹചര്യം. ഈ സാഹചര്യത്തെയാണ് മറികടക്കേണ്ടത്. എങ്കില്‍മാത്രമേ 33 ശതമാനം സംവരണം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂ.

കേരളത്തിലാണെങ്കില്‍ ആദ്യ മന്ത്രിസഭയില്‍തന്നെ കെ.ആര്‍. ഗൗരിയമ്മ ഉണ്ടായിരുന്നു. ചരിത്രപരമായ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാന്‍വരെ കഴിവുള്ളവരായിരുന്നു അവര്‍. ഇതുവെച്ചുനോക്കുമ്പോള്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് വളരെ ചെറിയ പ്രാതിനിധ്യമേ ലഭിച്ചിട്ടുള്ളൂ. 33 ശതമാനം സംവരണം ഉറപ്പാക്കണമെങ്കില്‍ കഴിവും യോഗ്യതയുമുള്ള സ്ത്രീകള്‍ സ്വയം മുന്നോട്ടുവരേണ്ടതും അനിവാര്യമാണെന്ന് സുഭാഷിണി അലി വ്യക്തമാക്കി.

Top