കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ൽ​സ​വ​ത്തി​ൽ സുന്ദരിമാരുടെ പ്രതിഷേധം

കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ൽ​സ​വ​ത്തി​ൽ ലിം​ഗ വി​വേ​ച​ന​ത്തി​നെ​തി​രെ 82 സു​ന്ദ​രി​മാ​രു​ടെ പ്ര​തി​ഷേ​ധം. മേ​ള​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കു​റ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നീ​ക്കം. ക്രി​സ്റ്റീ​ന്‍ സ്റ്റി​വാ​ര്‍​ട്ട്, ജെ​യ്ന്‍ ഫോ​ണ്ട, കെ​യ്റ്റ് ബ്ല​ൻ​ചെ​റ്റ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ചു​വ​ന്ന പ​ര​വ​താ​നി​യി​ൽ എണീച്ചു നിന്നുകൊണ്ടായിരുന്നു വനിതകളുടെ പ്രതിഷേധം. 1946ൽ ​ആ​രം​ഭി​ച്ച കാ​നി​ൽ പാം ​ഡി ഓ​ർ പു​ര​സ്കാ​ര​ത്തി​ന് വേ​ണ്ടി ഇ​തു​വ​രെ 1688 പു​രു​ഷ സം​വി​ധാ​യ​ക​രു​ടെ ചി​ത്രം മ​ത്സ​രി​ക്കാ​നെ​ത്തി.

അ​തേ​സ​മ​യം, 82 സം​വി​ധാ​യി​ക​മാ​രു​ടെ സി​നി​മ​ക​ൾ​ക്ക് മാ​ത്ര​മാ​ണ‌് അ​വ​സ​രം ല​ഭി​ച്ച​ത്. അ​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് 82 വ​നി​ത​ക​ളു​ടെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് കെ​യ്റ്റ് ബ്ല​ൻ​ചെ​റ്റ് പ​റ​ഞ്ഞു. കാ​നി​ന്‍റെ ച​രി​ത്ര​ത്തി​ൽ ര​ണ്ടു വ​ട്ടം മാ​ത്ര​മാ​ണ് പാം ​ഡി ഓ​ർ പു​ര​സ്കാ​രം വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

Top