നോയിഡ: രാജ്യ തലസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു.
നോയിഡ സെക്ടര്‍ 39-ല്‍ ഓടുന്ന കാറില്‍ യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു.
ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് യുവതിയെ ബലമായി സ്‌കോര്‍പിയോ കാറിലേക്ക് വലിച്ചിട്ട് ആക്രമികള്‍ ഓടിച്ചു പോവുകയായിരുന്നു.
യുവതിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.