മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സമരത്തിന് സ്ത്രീകള്‍ ഇറങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൗ ജിഹാദെന്ന് സീറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണെന്ന് കാന്തപുരം പറഞ്ഞു.
പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്റെ പ്രതികരണം. നേരത്തെ പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു.