പോര്‍ട്ട് മോര്‍സ്ബി: ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പാപ്പുവ ന്യൂഗിനിയില്‍ രണ്ടു ഗര്‍ഭിണികള്‍ അടക്കം 24 പേര്‍ കൊല്ലപ്പെട്ടു. ഹെലാ പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഹാഗുയി, ഒകീരു, ലിവി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവരാണ് അക്രമത്തിന് ഉത്തരവാദികളെന്ന് പ്രധാനമന്ത്രി ജയിംസ് മരാപെ പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു പ്രവിശ്യ അഡ്മിനിസ്‌ട്രേറ്റര്‍ വില്യം ബാന്‍ഡോ അറിയിച്ചു.