സിയോള്‍: ടോയ്‌ലറ്റിലും, മാളിലും, വസ്ത്രവ്യാപാര കടകളിലെ ഡ്രെസിങ്ങ് റൂമില്‍ തുടങ്ങി എസ്‌കലേറ്ററുകളിലും ലിഫ്റ്റിലും ജിമ്മിലും സ്വിമ്മിങ്ങ് പൂളിലുമടക്കമുള്ള എല്ലായിടങ്ങളിലും സ്‌പൈക്യാമറകളാണെന്ന് ദക്ഷിണകൊറിയയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
സ്ത്രീകളടക്കമുള്ളവരുടെ ശരീരഭാഗങ്ങള്‍ കാണാന്‍ സാധ്യമാകുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ക്യാമറകളില്‍ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ വഴി വളരെ വേഗം ഷെയര്‍ ചെയ്യപ്പെടുകയാണ്. രാജ്യത്തെ സ്ത്രീകള്‍ ഇതിനെതിരെ വലിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരോവര്‍ഷവും സ്‌പൈ ക്യാമറയുമായി ബന്ധപ്പെട്ട് 6000 കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 80 ശതമാനം ഇരകളും സ്ത്രീകളാണ്. നൂറുകണക്കിന് സ്ത്രീകള്‍ ഭയം മൂലം പരാതിപോലും നല്‍കാറില്ല. അവരുടെ പരാതികളില്‍ പലപ്പോഴും പ്രതികള്‍ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്.
എന്നാല്‍ കൊറിയയിലെ മാത്രം അവസ്ഥയല്ലെന്നാണ് കുപ്രസിദ്ധമായ വെബ്‌സൈറ്റുകള്‍ പൂട്ടിക്കുന്നതിനുള്ള പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ‘ഹായുടെ സ്ഥാപകന്‍ പാര്‍ക്ക് സീയോണിയുടെ അഭിപ്രായപ്പെട്ടത്. സോരനെറ്റ് പോലുള്ള കുപ്രസിദ്ധമായ വെബ്‌സൈറ്റുകള്‍ പൂട്ടിക്കുന്നതിനുള്ള പ്രചരണത്തിന്റെ ഭാഗമായാണ് 2015ല്‍ ഹാ യെന്ന എന്ന പേരില്‍ ഡിജിറ്റല്‍ സെക്‌സ് ക്രൈം ക്രൗട്ട് എന്ന കൂട്ടായ്മ പ്രവര്‍ത്തനമാരംഭിക്കുന്നത്.
കോടിക്കണക്കിന് ആളുകളാണ് ദക്ഷിണ കൊറിയയില്‍ സോരനെറ്റ് പോലുള്ള പോണ്‍സൈറ്റ് കാണുന്നത്. ഇതില്‍ ആയിരക്കണക്കിന് വീഡിയോകളാണ് ദിവസേന സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രീകരിക്കപ്പെടുന്നതും ഷെയര്‍ ചെയ്യുന്നതും.
ഡിജിറ്റല്‍ സെക്‌സ് ക്രൈം എന്നത് കൊറിയയില്‍ മാത്രമുള്ള പ്രശ്‌നമല്ല. സ്വീഡന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം കേസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ട്.