തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ കോട്ടയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ തൂത്തുക്കുടി സ്വദേശിനി രജ്‌ന രൂപ(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പത്മവിലാസം റോഡിലെ താമസ സ്ഥലത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിശ്ചയിച്ച വിവാഹം മുടങ്ങിയതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫോര്‍ട്ട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.