ഹല്‍ദ്വാനി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകളെ ആയോധന കലകള്‍ അഭ്യസിപ്പിച്ച് ഉത്തരാഖണ്ഡ്. തായ്‌കോണ്ടോയും ഇതിന്റെ ഭാഗമായി സ്ത്രീകളെ അഭ്യസിപ്പിക്കുന്നുണ്ട്. തായ്‌കോണ്ടോ ദേശീയ കോച്ച് കമലേഷ് തിവാരിയാണ് സ്ത്രീകള്‍ക്കായി കലകള്‍ പരിശീലിപ്പിക്കുന്നത്.
സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും പ്രതിരോധ ശേഷിയും ആയോധന കലകള്‍ അഭ്യസിക്കുക വഴി ലഭിക്കുമെന്ന് കമലേഷ് പറഞ്ഞു. ഇത്തരം കലകള്‍ പഠിക്കുക വഴി സ്ത്രീകള്‍ക്ക് ലിംഗഭേദം കണക്കിലെടുക്കാതെ ആരെയും പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തങ്ങളെ ഉപദ്രവിക്കുന്നവരുമായി തല്ലു കൂടാനല്ല ആയോധന കലകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവരോട് പൊരുതി നില്‍ക്കാനുള്ള മാനസിക ശക്തി സ്ത്രീകളില്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും കമലേഷ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ സ്വതന്ത്രരായി നടക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാ സ്ത്രീകളും ഇത്തരത്തിലോരോ ആയോധന കലകള്‍ അഭ്യസിക്കേണ്ടത് അത്യാവശ്യമാണെന്ന് തായ്‌കോണ്ടോ വിദ്യര്‍ത്ഥി ശ്രേയ അഭിപ്രായപ്പെട്ടു.