കോഴിക്കോട് : വനിതാ മതില്‍ യഥാര്‍ഥത്തില്‍ ഒരു ശക്തി പ്രകടനം തന്നെയാണെന്നും ഇത്രയധികം സ്ത്രീകളും കുട്ടികളും മതിലില്‍ പങ്കു ചേര്‍ന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നും നടി റിമ കല്ലിങ്കല്‍.
ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ സമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യം. അത് നാം നേടിയെടുത്തതാണ്. ഇനിയുള്ള കാലം നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നത് നാമാണ് തീരുമാനിക്കേണ്ടത്. അത് നമ്മുടെ കയ്യിലാണ്. അതിനു വേണ്ടിയാണ് നാം ഇവിടെ അണി ചേര്‍ന്നതെന്നും റിമ വ്യക്തമാക്കി.
കോഴിക്കോട് വനിതാ മതിലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
ജാതി, മത, കക്ഷി ഭേദമില്ലാതെയാണ് സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തത്. വനിതാ മതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി. മതിലിന് പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും എത്തി. സമൂഹത്തിലെ നാനാതുറകളിലുള്ള സ്തീകള്‍ മതിലില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി.