മീടൂ വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ അഭിനന്ദിക്കണം

ൽഹി : മീടൂവിന്റെ ഭാഗമായി പ്രമുഖ പുരുഷന്‍മാര്‍ക്കെതിരെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ സ്ത്രീകളെ ആദരിക്കുകയും ആഘോഷിക്കുകയുമാണു വേണ്ടതെന്നും അല്ലാതെ അപകീര്‍ത്തിക്കേസില്‍ പെടുത്തുകയല്ലെന്നും കോടതിയില്‍ വാദം. 2018 ല്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ തനിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ പ്രിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകയാണ് ഈ വാദം ഉയര്‍ത്തിയത്. 20 വര്‍ഷം മുന്‍പു നടന്ന സംഭവത്തിന്റെ പേരില്‍ എം.ജെ.അക്ബറിനെ പ്രതിയാക്കി പ്രിയ രമണിയാണ് വെളിപ്പെടുത്തല്‍ നടത്തിയതും അക്ബറിന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കേണ്ടിയും വന്നത്.

ഇതിനെതിരെ അക്ബര്‍ നല്‍കിയ കേസിന്റെ അന്തിമവാദമാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ ആണ് പ്രിയ രമണിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.ഉന്നത സ്ഥാനത്തിരുന്ന് സ്ത്രീകളെ ഉപദ്രവിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് കുറ്റകൃത്യമല്ലെന്നും അസാധാരണ ധൈര്യം വേണ്ട പ്രവൃത്തിയായിരുന്നുവെന്നും റെബേക്ക ചൂണ്ടിക്കാട്ടി. 2018 ലാണ് മീ ടൂ ഇന്ത്യയില്‍ എത്തിയത്. അന്നത്തെ വെളിപ്പെടുത്തലുകളുടെ പേരില്‍ ആരെയെങ്കിലും കേസില്‍ കുടുക്കുന്നതു ശരിയല്ല. മുന്‍ സംഭവങ്ങളെക്കുറിച്ചു പറഞ്ഞവരെ പ്രതികളാക്കുന്നതു ശരിയായ പ്രവണതയല്ല റെബേക്ക പറഞ്ഞു.

Top