കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ്.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സഹപ്രവര്‍ത്തകയെയും ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്.
സെന്‍കുമാറിന്റെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത പരാമര്‍ശത്തെ അങ്ങേയറ്റം അപലപിക്കുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷനെ സമീപിക്കുമെന്നും വനിതാ കൂട്ടായ്മ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഒരു ഭാഗത്ത് പൊലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പൊലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പൊലീസ് സേനക്ക് തന്നെ അപമാനമാണ്. അതിക്രമത്തെ സധൈര്യം അതിജീവിച്ച സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് മാധ്യമങ്ങളോടും ഡബ്ലുസിസി അഭ്യര്‍ഥിച്ചു.