വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന് തപാലില്‍ മനുഷ്യ വിസര്‍ജ്യവും വധഭീഷണിയും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി.

ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ കേസ് എടുത്തതിന് ശേഷമാണ് വധഭീഷണി ഉണ്ടായതെന്ന് ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

നിരവധി ഭീഷണിക്കത്തുകള്‍ തനിക്ക് കിട്ടിയതായും, മനുഷ്യ വിസര്‍ജ്യം തപാലില്‍ അയച്ചു തന്നതായും അവര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തത്.

വാര്‍ത്താ സമ്മേളനത്തിലും, ടെലിവിഷന്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും വനിതാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ഭീഷണി കത്തുകള്‍ ഡിജിപിയ്ക്ക് കൈമാറുമെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

ഭീഷണിപ്പെടുത്തി തന്നെ അടക്കി നിര്‍ത്താന്‍ ആരും ശ്രമിക്കണ്ടെന്നും അവര്‍ പറഞ്ഞു.

Top