തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ വനിതാ കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി രേഖകള്‍ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് എതിര്‍കക്ഷിയായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന് നല്‍കിയ നിര്‍ദ്ദേശം.
അതേസമയം, കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ ശിശു വികസന വകുപ്പിനോടും കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഇന്ന് റിപ്പോര്‍ട്ട് ഹാജാരാക്കത്തത് കണക്കിലെടുത്താണ് വീണ്ടും റിപ്പോര്‍ട്ട് തേടിയത്. കേസില്‍ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഹാജരാകാനാകില്ലെന്ന് എതിര്‍കക്ഷികള്‍ രേഖാമൂലം വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.