നിഷയ്‌ക്കൊപ്പം ; സ്വമേധയാ കേസെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍

കൊച്ചി: സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണിക്കൃഷ്ണനില്‍ നിന്നും ദുരനുഭവം നേരിട്ട നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍ രംഗത്ത്. സംഭവത്തില്‍ സ്വമേധയാ കേസെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡിപ്പിക്കെപ്പെടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതിജീവനത്തിനു വേണ്ടി തന്റെ മൂല്യങ്ങള്‍ കാത്തുവച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണ്. ഈ വിഷയത്തില്‍ പൊലീസും ശക്തമായി ഇടപെടണം എന്നും ജോസഫൈന്‍ വ്യക്തമാക്കി.

Top