കർണാടക: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രാജേശ്വരി ഗെയക്കവാദ്.
മികച്ച പ്രകടനത്തിന് കാർ വാഗ്ദാനം ചെയ്ത കർണാടക മന്ത്രിയുടെ ഓഫർ സ്നേഹപൂർവം നിരസിച്ചിരിക്കുകയാണ് രാജേശ്വരി.
‘കാറുവേണ്ട സാർ അമ്മയും സഹോദരങ്ങളുമടങ്ങിയ ഒരു കുടുംബത്തിന്റെ ആശ്രയമായ എനിക്ക് ഇപ്പോൾ ആവശ്യം ഒരു വീടാണ് പറ്റുമെങ്കിൽ സാധിച്ചുതരിക.’ രാജേശ്വരി ട്വിറ്ററിൽ കുറിച്ചു.
കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ വീട്ടിലാണു താൻ ഇപ്പോഴും താമസിക്കുന്നതെന്നും ഇന്ത്യൻ താരം പറഞ്ഞു.
രാജേശ്വരിയുടെ അഭ്യർഥനയോടു മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.