ഡര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ജയം ലക്ഷ്യമാക്കി നിര്‍ണ്ണായക പോരാട്ടത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും.ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ നേരിടുന്നത്.
ഇന്നത്തെ കളിയില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് സെമിയില്‍ കളിക്കാം. മറിച്ച് തോറ്റാല്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടംപിടിക്കും.
സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് വിന്‍ഡീസിനെയും നേരിടും.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിന്‍ഡീസിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി.
വിജയത്തോടുള്ള തുടക്കത്തിനുശേഷം രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രലിയയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു .
ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റിങ്, ബൗളിങ് നിരകള്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ആ മികവ് പ്രകടിപ്പിക്കാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഓപ്പണര്‍ പൂനം റാവത്ത്, നായിക മിതാലി രാജ്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ജൂലന്‍ ഗോസ്വാമി, ഏക്ത ബിഷ്ത്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ ബൗളിങ് കരുത്തര്‍.
വനിതകളാകട്ടെ ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്താണ് . ന്യൂസിലാന്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കെതിരായ കളി മഴ മൂലം ഉപേക്ഷിച്ചിരുന്നു . ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും അവര്‍ പരാജയപ്പെടുകയും ചെയ്തു