ഇക്കൊല്ലത്തെ വനിതാ ടി-20 ചലഞ്ച് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സൂചന. ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20 ചലഞ്ചും നടത്താനായിരുന്നു നേരത്തെ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ബയോബബിൾ സൗകരം ഒരുക്കാനുള്ള എളുപ്പത്തിനു വേണ്ടി വേദി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളായിത്തന്നെ കളി തുടർന്നേക്കും.കൂടുതൽ വിദേശ താരങ്ങൾ എത്തിയാലേ ടീം വർധിപ്പിക്കാൻ സാധിക്കൂ എന്നും ഇങ്ങനെ ഒരു അവസരത്തിൽ അത് ബുദ്ധിമുട്ടാവും എന്നും ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.