അടുത്ത വർഷം മുതൽ വനിതാ ഐപിഎൽ നടത്തും: സൗരവ് ഗാംഗുലി

ടുത്ത വർഷം മുതൽ പൂർണ തോതിലുള്ള വനിതാ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അതിനു വേണ്ടിയുളള നീക്കുപോക്കുകൾ നടക്കുകയാണ്. തീർച്ചയായും അത് സംഭവിക്കും. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും വൻ വിജയമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി-20 ചലഞ്ച് നടക്കും.

Top