‘ഹരിത’യുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് വനിതാ ലീഗ്

മലപ്പുറം: ‘ഹരിത’ മുസ്ലീം ലീഗിന് ഹരിത നല്‍കിയ പരാതി കണ്ടിട്ടില്ലെന്നും തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. വിഷയത്തില്‍ ലീഗ് എടുത്ത തീരുമാനം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി, ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോള്‍ ചവിട്ടാന്‍ ശ്രമിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാ കമ്മിഷന്‍ സിപിഎം പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

 

Top