തെലങ്കാന ഗ്രാമങ്ങളുടെ ശബ്ദമായി സ്ത്രീകളുടെ സാമൂഹ്യ റേഡിയോ

തെലങ്കാനയിലെ 200 ഗ്രാമങ്ങളുടെ പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതിന് സ്ത്രീകളുടെ നേതൃത്വത്തില്‍ സാമൂഹ്യ റേഡിയോ.

ദളിത് വനിതകളുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്യൂണിറ്റി റേഡിയോ ആണ് ‘സംഘം’ റേഡിയോ.

വിദ്യാര്‍ഥികള്‍ ,ആരോഗ്യം,കൃഷി,പോഷകാഹാരം തുടങ്ങിയവയുള്‍പ്പെടെ സ്ത്രീകളുടെ പ്രശ്‌നങ്ങളും റേഡിയോ ചര്‍ച്ച ചെയ്യുന്നു.

തെലങ്കാനയിലെ മേഡക് ജില്ലയില്‍ മഞ്ചൂര്‍ ഗ്രാമം ആസ്ഥാനമായാണ് റേഡിയോ പ്രവര്‍ത്തിക്കുന്നത്.തെലുങ്ക് ഭാഷയില്‍ സംപ്രേക്ഷണം ചെയ്യുന്ന റേഡിയോ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള 200 ഗ്രാമങ്ങളിലേക്ക് എത്തും.

36 കാരി നര്‍സമ്മ ആണ് റേഡിയോയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് 7 മുതല്‍ രാത്രി 9 വരെ ആണ് സംപ്രേഷണം.

Top