കോട്ടയം: അയ്യനെ കാണാന്‍ വനിതകളുടെ സംഘം വീണ്ടും ശബരിമലയിലേക്ക്. ആദിവാസി ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനം നടത്തുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമായ രേഖാ രാജ് അറിയിച്ചു. ഫേയ്സ്ബുക്കിലൂടെയാണ് ഇവര്‍ വിവരം പങ്കുവെച്ചത്.
ഇതുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് എറണാകുളത്ത് ആലോചനാ യോഗം നടക്കും. സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും ജനാധിപത്യ പ്രവര്‍ത്തകരും ജനുവരി ആദ്യവാരം ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.