വനിതാ ലോകകപ്പ്; ഡച്ച് പടയോട് സമനില വഴങ്ങി അമേരിക്ക

നിത ലോകകപ്പില്‍ റെക്കോര്‍ഡ് ചമ്പ്യാന്മാര്‍ ആയ അമേരിക്കയ്ക്ക് സമനില. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ ഹോളണ്ട് ആണ് അവരെ സമനിലയില്‍ തളച്ചത്. പന്ത് കൈവശം വെക്കുന്നതില്‍ ഡച്ച് മുന്‍തൂക്കം കണ്ട മത്സരത്തില്‍ പക്ഷെ കൂടുതല്‍ അവസരങ്ങള്‍ തുറന്നത് അമേരിക്ക ആയിരുന്നു. മത്സരത്തില്‍ 17 മത്തെ മിനിറ്റില്‍ വിക്ടോറിയ പെലോവയുടെ പാസില്‍ നിന്നു ജില്‍ റൂര്‍ഡ് ഡച്ച് ടീമിനെ മുന്നില്‍ എത്തിച്ചു.

2011 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒരു ലോകകപ്പ് മത്സരത്തില്‍ പിറകില്‍ പോകുന്നത്. സമനിലക്ക് ആയി കൂടുതല്‍ ആക്രമിച്ചു കളിച്ച അമേരിക്ക പിന്നീട്, 62 മത്തെ മിനിറ്റില്‍ റോസ് ലെവല്ലെയുടെ കോര്‍ണറില്‍ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ക്യാപ്റ്റന്‍ ലിന്റ്‌സി ഹോറന്‍ ആണ് അവരുടെ സമനില നേടിയത്. 5 മിനിറ്റുകള്‍ക്ക് ശേഷം അലക്സ് മോര്‍ഗന്‍ നേടിയ ഗോള്‍ ഓഫ് സൈഡ് ആയി. തുടര്‍ന്ന് ഇരു ടീമുകളും അവസരങ്ങള്‍ ഉണ്ടാക്കി എങ്കിലും ജയിക്കാന്‍ ആയില്ല. നിലവില്‍ ഗ്രൂപ്പില്‍ നാലു പോയിന്റുകള്‍ ആണ് ഇരു ടീമുകള്‍ക്കും ഉള്ളത്.

Top