പെര്‍ത്ത്: പെര്‍ത്തില്‍ പൊരിഞ്ഞ പോരാട്ടം കാഴ്ച വെക്കുകയാണ് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട. ഇതിനിടയില്‍ പെര്‍ത്തിലെ കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ താരം ഗവാസ്‌കര്‍ അടക്കമുള്ള താരങ്ങളും എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെല്ലാം തന്റെ ബാറ്റ് കൊണ്ടു തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ് കൊഹ്‌ലി. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ വിരാട് കൊഹ്‌ലി അത് ആഘോഷിച്ചത്.
സാധാരണ വായുവിലേക്ക് ഉയര്‍ന്നുചാടി പഞ്ച് ചെയ്ത് സെഞ്ചുറി ആഘോഷിക്കാറുള്ള കൊഹ്‌ലി ഇത്തവണ വലിയ ആവേശമൊന്നും കാട്ടാതെ സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷം ഹെല്‍മറ്റൂരി ബാറ്റിന് നേരെ വിരല്‍ ചൂണ്ടി തന്റെ ബാറ്റ് സംസാരിക്കുമെന്നായിരുന്നു ആരാധകരോട് പറഞ്ഞത്.
Love this celebration .. he is on a different planet ! https://t.co/8avIhTgvXH
— Michael Vaughan (@MichaelVaughan) December 16, 2018
സംഗതി എന്തായാലും കൊഹ്‌ലിയുടെ സെഞ്ച്വറി ആഘോഷം മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന് ശരിക്കും ഇഷ്ടപ്പെട്ടു. കൊഹ്‌ലിയുടെ സെഞ്ച്വറി ആഘോഷത്തെക്കുറിച്ച് കൊഹ്‌ലി അന്യഗ്രഹത്തില്‍ നിന്ന് വന്നയാളാണെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. മൂന്നാം ദിനം 82 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച കൊഹ്‌ലി മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറിയടിച്ചാണ് ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ച്വറിയിലേക്കെത്തിയത്.