ശ്രീനഗര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന നിയമം നിര്‍മിക്കുമെന്ന് ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കത്വയിലെ എട്ടുവയസുകാരി ആസിഫയുടെ അവസ്ഥ മറ്റൊരു കുട്ടിക്കും ഇനിയൊരിക്കലും ഉണ്ടാവരുതെന്നും മെഹബൂബ ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ കാഷ്മീരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഇതോടെ പിഡിപി ജനപ്രതിനിധികളുടെ യോഗം മെഹബൂബ മുഫ്തി വിളിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ചയാണ് പാര്‍ട്ടി യോഗം ചേരുക.