പാരിസ്: മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് 2022 ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനില്ലെന്ന് ഫ്രാൻസ്. ഇത്തരം നടപടി പ്രതീകാത്മകമായതിനാൽ ഒരുതരത്തിലും ഒളിമ്പിക്സിനെ ബാധിക്കില്ലെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഒളിമ്പിക്സ് രാഷ്ട്രീയവത്കരിക്കരുത്.
നയതന്ത്രതലത്തിലല്ലാതെ മത്സരം പൂർണമായി ബഹിഷ്കരിക്കുകയാണെങ്കിൽ ഫലപ്രദമായ നടപടിയായിരിക്കുമെന്നും മാക്രോൺ ചൂണ്ടിക്കാട്ടി. ഒളിമ്പിക്സിന് സർക്കാർ പ്രതിനിധികളെ അയക്കില്ലെന്ന് യു.എസ്, യു.കെ, ആസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ അറിയിച്ചിരുന്നു. ഉയ്ഗൂർ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം.