ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ഫീസ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാന്‍ പണം ആവശ്യപ്പെടില്ലെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജത്മലാനി.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് രാം ജത്മലാനിക്ക് കെജ്‌രിവാള്‍ 3.8 കോടി രൂപ ഫീസ് നല്‍കാനുണ്ടെന്ന ആരോപണത്തിന് മറുപടി നല്‍കുയായിരുന്നു അദ്ദേഹം.
പാവങ്ങള്‍ക്ക് വേണ്ടി സൗജന്യമായി വാദിക്കാന്‍ താന്‍ തയാറാണ്. സാധാരണ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും കെജ്‌രിവാള്‍ തനിക്ക് ഫീസ് നല്‍കേണ്ടതില്ലെന്നും പ്രതിപക്ഷത്തിെന്റ ആരോപണത്തിന് മറുപടിയായി ജത്മലാനി പറഞ്ഞു.
ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ തനിക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ ഫീസ് 3.8 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.
വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രി നികുതി വരുമാനത്തില്‍ നിന്നും ചെലവഴിക്കുകയാണെന്നും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.