തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റം തള്ളി മേയര്‍ എം കെ വര്‍ഗീസ്. കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്നും കെ മുരളീധരനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഭരണമാറ്റം എന്നത് യുഡിഎഫ് പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും മികച്ചതാണെന്നും എം കെ വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസ് വിമതനായാണ് എം കെ വര്‍ഗീസ് മത്സരിച്ച് വിജയിച്ചത്.
അഞ്ച് വര്‍ഷവും എല്‍ഡിഎഫ് ഭരണം തുടരും. സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ യുഡിഎഫിലേക്ക് പോകില്ല. എല്‍ഡിഎഫില്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മേയര്‍ സ്ഥാനം ഒഴിയാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു.