ഇസ്ലാമാബാദ്: ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധത്തില്‍ പ്രതിസന്ധികള്‍ അവസാനിച്ചശേഷം ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് വിട്ടാല്‍ മതിയെന്നാണ് പാക്കിസ്ഥാന്റെ നിലപാടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പിഡീപ്പിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസമായിരുന്നു പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ തിരിച്ചു വിളിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് 18 പരാതികള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിരുന്നെന്നും എന്നാണ് ഈ പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചത്.