മരം മുറി കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജില്‍ എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.

ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. ഭൂവുടമകളായ ആദിവാസികള്‍ കര്‍ഷകര്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ആരായും. മരം മോഷണം പോയെന്ന പരാതിയില്‍ പോലീസ് ഇതിനോടകം വയനാട്ടില്‍ അന്വേഷണം തുടങ്ങിയിരുന്നു. ഇവരുമായും സംഘം ചര്‍ച്ച നടത്തും.

വനം വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും, ഐജി എസ് സ്പര്‍ജന്‍കുമാറും ആണ് ഇന്ന് വയനാട്ടിലെത്തുക. വിജിലന്‍സ്, വനം, െ്രെകം ബ്രാഞ്ച് വിഭാഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Top