തിരുവനന്തപുരം: മരംമുറി നടന്നത് സിപിഐയുടെ അനുമതിയോടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മരംമുറിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉത്തരവാദിത്തമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.
മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഴിമതി നടത്തില്ലെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. സിപിഐ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാവും ചന്ദ്രശേഖരന്‍ ഇത്തരത്തില്‍ ഉത്തരവിറക്കിയത്. മരം മുറി വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ റിട്ടയേര്‍ഡ് ജഡ്ജിയെ വെച്ച് ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാറിനെ ബി.ജെ.പി ബ്ലാക് മെയില്‍ ചെയ്യുകയാണ്. കൊടകര കേസില്‍ സര്‍ക്കാര്‍ ബി.ജെ.പിക്ക് വേണ്ടി വീട്ടുവീഴ്ച ചെയ്യുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.